എംബിബിഎസ് കാരിയാവാനുള്ള തയ്യാറെടുപ്പിൽ മീനാക്ഷി; എല്ലാം 'നീറ്റാ'യി എഴുതിയിട്ടുണ്ടെന്ന് ദിലീപ്

എംബിബിഎസ് കാരിയാവാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായി നിന്ന താരപുത്രിയോട് ആരാധകര്‍ക്കും പ്രത്യേക ഇഷ്ടമാണ്. എല്ലാവരും പതറിപ്പോയ സന്ദര്‍ഭത്തിലും സംയമനത്തോടെ പ്രതിസന്ധിയെ നേരിടാന്‍ മീനാക്ഷിക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നീറ്റ് പരീക്ഷ നടന്നത്. മീനാക്ഷി നീറ്റ് പരീക്ഷയെഴുതിയെന്ന് കേട്ടല്ലോയെന്ന് അഭിമുഖത്തിനിടെ അവതാരകനായ മിഥുന്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് ദിലീപ് നല്‍കിയത്. എല്ലാം നീറ്റായി എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അവളെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് താന്‍ ജോലി ചെയ്യുന്നത്. പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും എപ്പോഴും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.
ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടുമ്പോള്‍ അച്ഛനൊപ്പം നില്‍ക്കണമെന്ന തീരുമാനമാണ് മീനാക്ഷിയെടുത്തത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ ആ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു മഞ്ജു വാര്യര്‍. പങ്കെടുക്കുന്ന അഭിമുഖങ്ങളിലല്ലൊം ദിലീപ് മകളെക്കുറിച്ച് വാചാലനാവാറുണ്ട്.
https://www.facebook.com/Malayalivartha