58ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ലോകമെമ്പാടുമുള്ള ആരാധകര്‍; അവര്‍ക്കെല്ലാം താരത്തിന്റെ വക സമ്മാനം

അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സമ്മാനമായി പുതിയ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. തന്റെ ഒഫിഷ്യല്‍ ഫെയിസ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. ചിത്രച്ചിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴേ നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നദിയാമൊയ്തുവും ജോഡികളായി എത്തുന്ന ചിത്രം ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മയാണ് സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന്‍, നാസര്‍, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മുംബയ്, പൂനെ, മംഗോളിയ, തായ്‌ലന്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷിന്റെ പ്രതികാരം മലയാളത്തിലും തമിഴിലും നിര്‍മിച്ച സന്തേഷ് ടി.കുരുവിളയാണ് നീരാളി നിര്‍മിച്ചിരിക്കുന്നത്.
1960ല്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. അച്ഛന്‍ വിശ്വനാഥന്‍ നായര്‍ സെക്രട്ടറിയേറ്റിലെ നിയമ സെക്രട്ടറിയായതിനാല്‍ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറി. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും എം.ജി കോളജിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം 1980ല്‍ ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ വില്ലനായി അഭിനയിച്ച് സിനിമയിലെത്തി. അതിന് മുമ്പ് 1977ല്‍ തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും പടം റിലീസായില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സൂപ്പര്‍ഹിറ്റായതോടെ നിരവധി സിനിമകളില്‍ വില്ലന്‍കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിന് ശേഷം അതിരാത്രം ഉള്‍പ്പെടെയുള്ള സിനിമകളില്‍ സഹനടനായി അഭിനയിച്ചു. പിന്നീട് ശശികുമാറിനെ പോലുള്ള ഹിറ്റ്‌മേക്കറുടെ സിനിമകളിലടക്കം നായകനായി. തമ്പികണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെ സൂപ്പര്‍ താരമായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. മകന്‍ പ്രണവ് മോഹന്‍ലാല്‍ ഈ വര്‍ഷം നായകനായി സിനിമയിലെത്തി. ഒടിയന്‍, രണ്ടാമൂഴം, കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയവ വലിയ പ്രോജക്ടുകളാണ് ഇനി വരാനുള്ളതില്‍ ശ്രദ്ധേയമായവ. ലോകത്തിന്റെ വിവിധകോണിലുള്ള മലയാളികളടക്കമുള്ള ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha