മ്യൂസിക് ബ്രാന്‍ഡുമായി മോഹന്‍ലാല്‍

ആരാധകരെ ത്രസിപ്പിക്കാന്‍ താരരാജാവ് മോഹന്‍ലാല്‍ മ്യൂസിക് ബ്രാന്‍ഡുമായി എത്തുന്നു. ഫേസ് ബുക്കിലൂടെയാണ് ലാലേട്ടന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മ്യൂസിക് ബ്രാന്‍ഡിനെ കുറിച്ച് കൂടുതലൊന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടില്ല.
രതീഷ് വേഗയാണ് ഈ ബാന്റില്‍ മോഹന്‍ലാലിന്റെ വലംകൈ.Something unique and awesome is about to unveil... Can u guess? എന്നാണ് ഫേസ്ബുക്കിലിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. രതീഷ് വേഗയുടെ ഈണത്തില്‍ മോഹന്‍ലാല്‍ പാടിയ റണ്‍ബേബി റണ്‍ എന്ന ചിത്രത്തിലെ ആറ്റുമണല്‍ പായയില്‍ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. മോഹല്‍ലാലിന്റെ മ്യൂസിക് ബ്രാന്‍ഡ് വരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























