മാട്രിമോണിയില്‍ ഇടാൻ ഫോട്ടോയുമായി സനൂഷ; ഇനി ആ പരാതി വേണ്ട....

'മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു! ഇതൊരു തമാശ മാത്രം! ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.' എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുള്ള സനുഷയുടെ പോസ്റ്റ് . പോസ്റ്റിനു പിന്നാലെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാഴ്ച എന്ന സിനിമയിലെ ബാലതാരമായി തകര്‍ത്തഭിനയിച്ച സനുഷ നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കൊടിവീരനിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. 2016ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് ബി.കോം പൂർത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിൽ നിന്നാണ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയത്.
https://www.facebook.com/Malayalivartha