'നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും... ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി നല്‍കി സുശാന്ത് സിങ് രജ്പുത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി നല്‍കി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്. സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിങ്ങിനെ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് സുബ്രഹ്മണ്യനെ ഞെട്ടിച്ചത്.
'നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം.' എന്നായിരുന്നു.
ഇതിന് പിന്നാലെ സുശാന്ത് പണം സുബ്രഹ്മണ്യന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സുശാന്ത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha