പ്രളയക്കെടുതിയില്‍ ദുരന്തംവിതച്ച കാഴ്ചയെ കുറിച്ച് അഞ്ജലി

പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകുകയാണ്. ഒരിക്കലും മാറക്കാന്‍ സാധിക്കാത്ത വലിയൊരു ദുരന്തത്തിലൂടെയായിരുന്നു മലയാളികള്‍ ഓരോര്‍ത്തരം കടന്നു പോയത്. അന്ന് ജീവന് വേണ്ടി കരഞ്ഞെങ്കില്‍ ഇന്ന് ജീവിതത്തിന് വേണ്ടി കരുകയാണ്. ഒരു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സകലതും പ്രളയ ജലം കൊണ്ടു പോകുകയായിരുന്നു. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് താങ്ങായി ലോക ജനത തന്നെ ഒറ്റക്കെട്ടായി നിന്നിരുന്നു. പലരും തങ്ങളെ കൊണ്ട് നല്‍കാന്‍ പറ്റുന്ന പരമാവതി സഹായം ഇവര്‍ക്കായി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് സഹായവുമായി നടി അഞ്ജലി അമീറും സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നത്രേ. അഞ്ജലി അത് ഫേസ്ബുക്കില്‍ കുറിയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ പനമരത്തിനടുത്ത് ഒരുള്‍ ഗ്രാമത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളുമായി ഇവര്‍ എത്തിയത്.
താരം പറയുന്നത് ഇങ്ങനെ....
വയനാട്ടില്‍ പനമരത്തിനടുത്ത് ഒരുള്‍ ഗ്രാമത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളുമായി എത്തിയപ്പോള്‍ .വളരെ ദയനീയമാണ് അവിടത്തെ സ്ഥിതി. അവിടെ ചില വീടുകള്‍ ഉണ്ടായിരുന്നതിന് തെളിവ് കോണ്‍ക്രീറ്റ് ചെയ്ത് വെച്ച പാതി തകര്‍ന്ന ഇരുമ്ബ് ഗെയ്റ്റ് മാത്രമാണ്.
സ്വന്തം വീടും സാധന സാമഗ്രികകളും മണ്ണിനടിയില്‍ മണ്‍വെട്ടിവെച്ച് തേടിക്കൊണ്ടിരിക്കുമ്‌ബോഴും ഞങ്ങള്‍ക്ക് ചായ തരാനുള്ള അവരുടെ വ്യഗ്രതയും സ്‌നേഹവും എന്റെ കൈ പിടിച്ച് കുറെ ചേച്ചിമാര്‍ കണ്ണീരൊഴുക്കിയപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു. നിങ്ങള്‍ വിഷമിക്കണ്ട സഹോദരങ്ങളെ പെട്ടന്ന് തന്നെ എല്ലാം ശെരിയാവും ഒരു ജനതയുടെ മൊത്തം പ്രാര്‍ത്ഥനയും സഹായവും ഉണ്ട് നിങ്ങള്‍ക്ക്.
https://www.facebook.com/Malayalivartha