ഇനി ഞാന്‍ മലയാളത്തിലേക്കില്ല...

സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാ ലോകത്ത് കടന്നുവന്ന നടിയാണ് അനു ഇമ്മാനുവേല്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. എന്നാല്‍ സിനിമയില്‍ പേരിനൊരു നായികയായി മാത്രമായിരുന്നു അനു.വെറുതേ വന്ന് പോവുന്ന നടി എന്ന ചീത്തപ്പേരും താരത്തിന് മലയാളത്തില്‍ വന്നു.
അതോടെ അനു കളം മാറ്റി ചവിട്ടി. തെലുങ്കില്‍ വലിയ വലിയ ചിത്രങ്ങള്‍ ലഭിച്ചതോടെ അനു ഇമ്മാനുവല്‍ മലയാളത്തിലേക്കിനി ഇല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. മഞ്ജ്‌നു എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവല്‍ തെലുങ്കിലേക്ക് പ്രവേശിച്ചത്. അരങ്ങേറ്റം ശ്രദ്ധിക്കപ്പെടുകയും തെലുങ്കില്‍! അനു കാലുറപ്പിയ്ക്കുകയും ചെയ്തു.
മഞ്ജ്‌നുവിന് ശേഷം അനു ഇമ്മാനുവലിന് തുടര്‍ച്ചയായി തെലുങ്കില്‍ അവസരങ്ങള്‍ ലഭിച്ചു. കിട്ടു ഉന്നട ജഗര്‍ത ഓക്‌സിജന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജായമായിട്ടും അനുവിന് മികച്ച അവസരങ്ങള്‍ വന്നു.
അഗ്‌നാതവാസി, നാ പേരു സൂര്യ പോലുള്ള ചിത്രങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു. തുപ്പരിവാളന്‍ എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവല്‍ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ഇപ്പോഴിതാ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലേക്ക് അനുവിന് അവസരം ലഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha