പതിനായിരം കിലോ അരിയുള്‍പ്പെടെ 15 ലോറി സാധനങ്ങളുമായി ഇളയദളപതി... 70 ലക്ഷത്തിന് പുറമെയാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈതാങ്ങായി നടന്‍ വിജയ് എത്തുന്നത്

70 ലക്ഷത്തിന് പുറമെ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈതാങ്ങായി നടന്‍ വിജയ്. വിജയ് ഫാന്‍സ് ക്ലബ് വഴിയാണ് താരം തുക കൈമാറിയത്. ഇവര്‍ ഇതുപയോഗിച്ച് അവശ്യ വസ്തുക്കളെല്ലാം വാങ്ങി കേരളത്തിന് കൈമാറി.
ഇതിനു പിന്നാലെ കൂടുതല്‍ സഹായം വിജയ് എത്തിച്ചിരിക്കുകയാണ്. 14 ജില്ലകളിലേയ്ക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നത്. പതിനായിരം കിലോ അരിയുള്‍പ്പെടെയുള്ള സാധനങ്ങളാണ് ലോറിയില്‍. വിജയ് ഫാന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം പുറത്തറിയുന്നത്.
മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന താരമാണ് വിജയ്. വിജയ്ക്കു പുറമേ മിക്ക തമിഴ്, ഹിന്ദി താരങ്ങളും കേരളത്തിനായി പണവും സാധനങ്ങളും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha