ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12ാം സീസണിൽ അപ്രതീക്ഷിത അതിഥികൾ ; മത്സരാത്ഥികളായി പോൺ താരം ഡാനി ഡിയും മോഡൽ മഹിക ശര്‍മയും

ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. സെപ്റ്റംബറില്‍ ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12ാം സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ഷോയില്‍ മത്സരാര്‍ഥികള്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ചില പേരുകള്‍ ഉണ്ട്.
അക്കൂട്ടത്തില്‍ പോണ്‍ തരാം ഡാനി ഡി യുടെ പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലും നടിയുമായ മഹിക ശര്‍മയും ഡാനി ഡിയും ജോഡികളായാണ് പരിപാടിയില്‍ പങ്കെടുക്കുക എന്നും സൂചനകളുണ്ട്. ഇതിന് പുറമേ അവരായിരിക്കും പരിപാടിയിലെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന മത്സരാര്‍ത്ഥികള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 95 ലക്ഷം രൂപയാണ് ഇവരുടെ ഒരാഴ്ചത്തെ പ്രതിഫലം.
എന്നാല്‍ പരിപാടിയില്‍ താനുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ബിഗ് ബോസില്‍ താന്‍ വരണമെങ്കില്‍ ഹൗസിനകത്തെ തന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാമെന്ന് മഹിക വാക്ക് തരണമെന്നും ഡാനി ബോളിവുഡ് ലൈഫിനോട് പ്രതികരിച്ചു. ബിഗ് ബോസ് പന്ത്രണ്ടാം സീസണെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ആ പരിപാടിയില്‍ വരുന്നത് വലിയൊരു അവസരമാണെന്നും മഹിക പ്രതികരിച്ചു. ബിഗ് ബോസ് ഹൗസ് ഒരു സ്‌കൂള്‍ ആണെന്നും സല്‍മാന്‍ ഖാന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഒരു ബിരുദം ലഭിക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് നിങ്ങള്‍ കൂടുതല്‍ കരുത്തുള്ളവരായിരിക്കണമെന്നും താരം പ്രതികരിച്ചു
ടെലിവിഷന്‍ താരങ്ങളായ ഗുര്‍മീത് ചൗധരി-ഡെബിന ബാനര്‍ജി, മിലിന്ദ് സോമന്‍-അങ്കിത കോന്‍വാര്‍, സൃഷ്ട്ടി റോഡ്, ദിപിക കക്കര്‍-ഷോയിബ് ഇബ്രാഹിം, ടിന ദത്ത് എന്നിവരെയും പരിപാടിയുടെ ഭാഗമായി സംഘാടകര്‍ ബന്ധപെട്ടിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്. നാലാം തവണയാണ് സല്‍മാന്‍ ബിഗ് ബോസ് അവതാരകനാകുന്നുന്നത്. ഇത്തവണ കത്രീന കൈഫും സഹ അവതാരകയായി ഉണ്ടാകുമെന്നാണ് സൂചനകള്‍. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍. മോഹന്‍ലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്നത്,.
https://www.facebook.com/Malayalivartha