ആരാധകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് പ്രിയങ്കാ ചോപ്ര നിക്ക്

പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള പ്രണയം ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്‌തൊരു കാര്യമായിരുന്നു. ആരാധകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടായിരുന്നു താരജോഡികളുടെ എന്‍ഗേജ്‌മെന്റ് നടന്നിരുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റില്‍ പങ്കെടുത്തിരുന്നത്.
പ്രിയങ്കയുടെയും നിക്കിന്റെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഡിന്നര്‍ പാര്‍ട്ടിയും പ്രിയങ്ക സംഘടിപ്പിച്ചിരുന്നു. ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ചെടുത്ത പ്രിയങ്കയുടെയും നിക്കിന്റെയും സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അതീവ രഹസ്യമായിട്ടായിരുന്നു എന്‍ഗേജ്‌മെന്റ് നടത്താനുദ്ദേശിച്ചതെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നതോടെ എല്ലാവരും അറിയുകയായിരുന്നു.
വിവാഹ നിശ്ചയത്തില്‍ പരമ്ബരാഗത രീതിയിലുളള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു നിക്കും പ്രിയങ്കയും ചടങ്ങിനെത്തിയിരുന്നത്.
പ്രിയങ്കയുടെ വീട്ടില്‍ വെച്ചായിരുന്നു എല്ലാവര്‍ക്കുമായി വിരുന്ന് നല്‍കിയിരുന്നത്. പ്രിയങ്കയുടെ നിക്കിന്റെയും കുടുംബവും സുഹൃത്തുക്കളുമെല്ലാം തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഡിന്നര്‍ പാര്‍ട്ടിയ്ക്കിടെ സുഹൃത്തിനൊപ്പം ചേര്‍ന്ന് പ്രിയങ്കയും നിക്കുമെടുത്ത സെല്‍ഫിയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. താരജോഡികള്‍ക്ക് ആശംസ നേര്‍ന്ന് മുഷ്താഖ് എന്ന സുഹൃത്തായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതോടെ താരജോഡികളുടെ വിവാഹം എന്നു നടക്കുമെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം ഹവായില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് വിവാഹ തിയ്യതിയും സ്ഥലവും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായില്ലെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആര്‍ഭാടമായുളള ഒരു വിവാഹമായിരിക്കും താരജോഡികളുടെതായി നടക്കുകായെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha