അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചാന്‍സ് തേടി ആരെയും വിളിച്ചില്ല; കുറച്ച് സിനിമ ചെയ്യും പിന്നെ താഴെ പോകും, വീണ്ടും കയറി വരും പിന്നെയും താഴെ.. സിനിമയില്‍ ഗ്യാപ്പുണ്ടാകുന്നത് ഒരിക്കലും ആര്‍ട്ടിസ്റ്റിന് ഗുണം ചെയ്യുന്ന ഒന്നല്ല!! മനസ് തുറന്ന് നടൻ ബൈജു

ഹാസ്യ കഥാപാത്രങ്ങളിലൂടെയും സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമായിരുന്നു ബൈജു. ബാലചന്ദ്ര മേനോന്റെ മണിയന്‍പ്പിളള അഥവാ മണിയന്‍പ്പിളള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍ പിന്നീട് ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ ചെയ്തിരുന്നു. സഹനടനായുളള വേഷങ്ങളായിരുന്നു നടന്‍ മലയാളത്തില്‍ കൂടുതലായി ചെയ്തിരുന്നത്. അനായാസ അഭിനയ ശൈലി കൊണ്ടായിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്.
സിനിമയില്‍ ചെറിയ ഗ്യാപ്പ് വന്നെങ്കിലും പിന്നീടങ്ങോട്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ മലയാളത്തില്‍ ബൈജു അവതരിപ്പിച്ചിരുന്നു. സഹനടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ് ബൈജു മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്തിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ മികച്ചൊരു കഥാപാത്രത്തെ ബൈജു അവതരിപ്പിച്ചിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹത്തിന് സിനിമയില്‍ തിരക്കേറിയത്.
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അദ്ദേഹം മനസു തുറന്നത്. വഴിമാറി പോയത് കൊണ്ടല്ല സിനിമയില്‍ ഗ്യാപ്പുണ്ടായതെന്നും അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചാന്‍സ് തേടി ആരെയും വിളിക്കാതിരുന്നത് കൊണ്ടാണെന്നും ബൈജു പറയുന്നു. കുറച്ച് സിനിമ ചെയ്യും പിന്നെ താഴെ പോകും, വീണ്ടും കയറി വരും പിന്നെയും താഴെ.. സിനിമയില്‍ ഗ്യാപ്പുണ്ടാകുന്നത് ഒരിക്കലും ആര്‍ട്ടിസ്റ്റിന് ഗുണം ചെയ്യുന്ന ഒന്നല്ല. എപ്പോഴും ലൈവായിരിക്കണം. അതാണ് വേണ്ടത്.
പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷമാണ് സിനിമയില്‍ അവസരങ്ങള്‍ കൂടിയതെന്നും ബൈജു പറയുന്നു. രഞ്ജിത്ത് സാറിന്റെ പുത്തന്‍ പണത്തില്‍ ന്യൂട്ട് കുഞ്ഞപ്പനെന്ന പേരില്‍ രണ്ടു ഗെറ്റപ്പില്‍ വരുന്ന ഒരു കഥാപാത്രം കിട്ടി. അത് ശ്രദ്ധിക്കപ്പെട്ടു ഒരുപാട് പേര്‍ വിളിച്ചു.ശേഷം കുറെയധികം സിനിമകളില്‍ അഭിനയിച്ചു. ബൈജു പറയുന്നു.
രഞ്ജിത്ത് സാറിന്റെ ഡ്രാമയിലും നല്ലൊരു വേഷം ചെയ്തതായും ബൈജു പറയുന്നു. കൂടാതെ പൃഥ്വിരാജിന്റെ ലൂസിഫര്‍,നാദിര്‍ഷയുടെ സിനിമ, വിജയ് ബാബുവിന്റെ സിനിമ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പത്ത് പതിനൊന്ന് സിനിമകള്‍ തുടങ്ങിയവ കമ്മിറ്റ് ചെയ്തതായും ബൈജു പറയുന്നു. ഇനി സിനിമയില്‍നിന്നും മാറിനില്‍ക്കുകയോ വിട്ടുപോവുകയോ ചെയ്യില്ലെന്നും ബൈജു വ്യക്തമാക്കി
https://www.facebook.com/Malayalivartha