വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌കയും വീണ്ടും എത്തുന്നു

മാധവനും അനുഷ്‌കയും ഒന്നിക്കുന്നു എന്നതാണ് സിനിമാലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്. 2006 ല്‍ സുന്ദര്‍ സി ഒരുക്കിയ രണ്ടു എന്ന ചിത്രത്തിലെ ജോഡികളായിരുന്നു മാധവനും അനുഷ്‌കയും.
സൈലന്റ് എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിലാണ് ഇവര്‍ വീണ്ടും എത്തുന്നത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോന വെങ്കട് ആണ്. സെപ്റ്റംബര്‍ ആദ്യവാരം യു എസില്‍ ചിത്രീകരണം ആരംഭിക്കും.
https://www.facebook.com/Malayalivartha