ബിഗ് ബോസ്സിലേയ്ക്ക് പ്രമുഖ പോണ്‍ താരവും?

ടെലിവിഷന്‍ ലോകത്തെ പ്രധാന പ്രോഗ്രാമായി ഇതിനോടകം മാറിയിരിക്കുകയാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോ. ബിഗ്‌ബോസ് ഇപ്പോള്‍ മൂന്ന് ഭാഷകളിലായി വിജയം കൈവരിച്ചു മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍, സല്‍മാന്‍ ഖാന്‍, കമല്‍ഹാസന്‍ തുടങ്ങിയ വന്‍ താരങ്ങളാണ് മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളുടെ അവതാരകരായി എത്തുന്നത്. സല്‍മാന്‍ അവതാരകനായി എത്തുന്ന ഹിന്ദിയില്‍ ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പ് ആരംഭിക്കുകയാണ്.
തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ് ഈ ഷോ. കാരണം പന്ത്രണ്ടാം പതിപ്പില്‍ വ്യത്യസ്ഥരായ പന്ത്രണ്ട് ജോഡികളാണ് ഷോയില്‍ എത്തുന്നത്. അതിലേയ്ക്ക് പ്രമുഖ പോണ്‍ താരം ഡാന്നി ഡിയും അദ്ദേഹത്തിന്റെ വിവാദ കാമുകി മഹിക ശര്‍മ്മയും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തെയ്ക്ക് 95 ലക്ഷമാണ് ഇവരുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha