കേരളത്തിനായി ഞാന്‍ എന്തു നല്‍കിയെന്ന് ആരും അറിയേണ്ട....

കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ സഹായവുമായി എത്തുന്നവര്‍നിരവധിയാണ്. ഈ ഒരു സംഭവത്തില്‍ നിന്നും കേരള ജനത ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു കേരളത്തെ സ്‌നേഹിക്കുന്നവര്‍ ഈ ലോകം മുഴുവന്‍ ഉണ്ടെന്ന്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ ഇപ്പോഴും ഒഴുകുകയാണ്. ബോളിവുഡ് നടി സണ്ണി ലിയോണും കേരളത്തിനായി രംഗത്തെത്തിക്കഴിഞ്ഞു.
1200 കിലോ അരിയും പയറു വര്‍ഗങ്ങളുമാണ് സണ്ണി കേരളത്തിന് നല്‍കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'കുറെയേറെ ആളുകള്‍ക്ക് ഇതുവഴി ഭക്ഷണം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വലിയ സംരംഭത്തിലെ ഒരു ചെറിയ തുള്ളിയാണ് ഇതെന്നറിയാം, എന്നാലും കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.
മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ മുഖം കണ്ടു. കേരളത്തിനെ സഹായിക്കാനായി ജുഹുവിലെ 'ബി'യില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. മുത്താണ് നിങ്ങള്‍', സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു.
കേരളത്തിനായി സണ്ണി ലിയോണ്‍ അഞ്ചു കോടി നല്‍കി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ കേരളത്തിലേക്ക് സഹായം എത്തിക്കുന്നുണ്ട് എന്നും തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും സണ്ണി ലിയോണ്‍ നേരത്തെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha