പകരക്കാരിയായിരുന്നിട്ടും ഫസ്റ്റ്‌ലുക്കില്‍ സല്‍മാനൊപ്പം തിളങ്ങി കത്രീന കൈഫ്

സല്‍മാന്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. റേസ് 3 പോലെ മികച്ചൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭാരത് എന്നാണറിയുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭാരതിന്റെതായി മികച്ചൊരു ഫസ്റ്റലുക്ക് പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.
സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഭാരത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. വമ്ബന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്.
ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഭാരതില്‍ പ്രിയങ്കാ ചോപ്രയെ ആയിരുന്നു സല്‍മാന്റെ നായികയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ കാരണം അവസാനം പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ടൈഗര്‍ സിന്ദാ ഹേ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം കത്രീന കൈഫ് സല്‍മാനൊപ്പം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഭാരത്. പ്രിയങ്കാ ചോപ്രയ്ക്കു പകരമായാണ് കത്രീന സല്‍മാന്‍ ചിത്രത്തിലേക്ക് എത്തിയത്. ഭാരതില്‍ സല്‍മാനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് കത്രീന എത്തുന്നത്. കത്രീനയ്‌ക്കൊപ്പം ദിഷ പഠാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടി തബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ദ കപില്‍ ശര്‍മ്മ ഷോയിലൂടെ ശ്രദ്ധേയനായ ഹാസ്യതാരം സുനില്‍ ഗ്രോവറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നോറ ഫത്തേഹി, ആസിഫ് ശെയ്ഖ്,സതീഷ് കൗശിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 2019 ജൂണില്‍ ഈദ് റിലീസായി ഭാരത് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. സല്‍മാന്റെ മുന്‍ചിത്രം റേസ് 3യും ഇതേപോലെ ഈദ് റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. അലി അബ്ബാസ് സഫറും വരുണ്‍ വി ശര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ടി സീരിസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha