കങ്കണയുടെ പുതിയ ചിത്രത്തില്‍ നിന്നും സോനു പിന്‍മാറിയതിന് കാരണം?

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളാണ് കങ്കണ റണാവത്ത്. കങ്കണയുടെ പുതിയ സിനിമ മണികര്‍ണിക ദി ക്യൂന്‍ ഓഫ് ത്സാന്‍സി എന്ന സിനിമ പ്രഖ്യപനം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനു സൂദ് സിനിമയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
സിനിമയില്‍ തുടരാനാവില്ലെന്നും താന്‍ പിന്‍വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞതോടെ അങ്കലാപ്പിലായിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കങ്കണയുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ സംവിധായികയുടെ സ്ഥാനത്താണ് കങ്കണയെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും തന്നെ ഭരിക്കാന്‍ വരുന്നുണ്ടെന്നും ഇത്തരം നിലപാടുകളുമായി യോജിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കിയതായും പറയുന്നു.
താനുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാരണം കൊണ്ടല്ല സോനു ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ സംവിധായികയുടെ കീഴില്‍ അഭിനയിക്കാനുള്ള മടിയും മറ്റ് അഭിപ്രായ വ്യത്യാസങ്ങളുമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് പിന്നില്‍. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപൂര്‍വ്വമായേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ.
മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സോനുവിന്റെ പിന്‍മാറ്റം അത്ഭുതപ്പെടുത്തിയെന്നും നേരില്‍ കാണാന്‍ അദ്ദേഹം സമ്മതിക്കുന്നിലെന്നുമാണ് കങ്കണ പറയുന്നത്.
https://www.facebook.com/Malayalivartha