പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചു; എന്തുകൊണ്ട് ഈ തീരുമാനമെടുത്തതെന്ന് അറിയില്ല... കുറച്ച് ദിവസത്തെ പരിചയം കൊണ്ട് ഒരാളെ അവള്‍ക്കു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല; പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയത്തില്‍ പ്രതികരണവുമായി പേളിയുടെ പിതാവ്

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയം പൂവിട്ടിട്ടുണ്ടെന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആദ്യം അതാരൊക്കെ തമ്മിലാണ് എന്നൊരു സംശയം നിലനിന്നു എങ്കിലും പിന്നീട് ഒട്ടും താമസിക്കാതെ തന്നെ ആ പ്രണയ ജോഡികള്‍ ശ്രിനിഷും പേളി മാണിയുമാണെന്ന് എല്ലാവരും കണ്ടെത്തിയിരുന്നു. പേളിയുടെ കൈയ്യില്‍ ശ്രീനിഷിന്റെ ആനവാല്‍ മോതിരം കണ്ടതോടെയാണ് എല്ലാവരും ആ ബന്ധം ഉറപ്പിച്ചത്.
അതേസമയം പേളിയുടെ വീട്ടുകാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുവെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പ്രചരിക്കുന്നത്. പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല. പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോള്‍ പ്രതികരിച്ചത്. പേളി തനിക്ക് കൊച്ചുകുട്ടിയാണെന്ന് പറയുന്ന മാണി പോള്‍ ഒരു പുരുഷനെ തിരഞ്ഞെടുക്കാന്‍ അവള്‍ക്കു നന്നായി അറിയാമെന്നും പറയുന്നു. എന്നാല്‍ പത്തിരുപതു ദിവസം കൊണ്ട് പരിചയമുള്ള ഒരാളെ അവള്‍ക്കു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മാണി പോള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ഷോയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്തെത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനിടെ, ബിഗ് ബോസില്‍ ഹൗസില്‍ വച്ച് മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ജീവിതമാണ് തീരുമാനം ചിന്തിച്ചെടുക്കണമെന്ന അഭിപ്രായമാണ് മറു വിഭാഗം പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തോടായിരുന്നു പേളിമാണിയുടെ പിതാവിന്റെ പ്രതികരണം.
ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്.
https://www.facebook.com/Malayalivartha