അച്ഛന്റെ ക്രൂരതയെ കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക വിദ്യ വോക്‌സ്

ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് ഇകിനോടകം തന്നെ പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗായികയായ വിദ്യ വോക്‌സാണ് സ്വന്തം അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ ജനിച്ച വിദ്യ അമേരിക്കയിലായിരുന്നു വളര്‍ന്നത്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയുള്ള എല്ലാ ഭാഷകളിലെയും പാട്ടുകള്‍ അനായാസമായി പാടുന്ന വിദ്യ യൂട്യൂബിലൂടെയായിരുന്നു പ്രശസ്തിയിലേക്ക് എത്തിയത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് താന്‍ ഇവിടെ വരെ എത്തിയിരിക്കുന്നതെന്നാണ് വിദ്യ പറയുന്നത്.
അച്ഛന്‍ എന്നെയും അമ്മയെയും സഹോദരങ്ങളെയുമെല്ലാം ഉപദ്രവിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. അച്ഛന്റെ ഈ പെരുമാറ്റ രീതി എന്റെ മനസിനെ വല്ലാതെ ബാധിച്ചിരുന്നു.
അമേരിക്കയിലെ ജീവിതവും വര്‍ണ വിവേചനം എന്താണെന്ന് എനിക്ക് ശരിക്കും മനസിലാക്കി തന്നിരുന്നു. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ അമ്മ എന്നെയും സഹോദരങ്ങളെയും കൂട്ടി അച്ഛന്റെ വീട് വിട്ടിറങ്ങുകയായിരുന്നു. വിവാഹമോചനം വലിയ പാപമായി കണക്കാക്കുന്ന പ്രവണത ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും അത് കൊണ്ട് തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ എന്നെ പാട്ട് പഠിപ്പിക്കാന്‍ പോലും അധ്യാപകര്‍ മടി കാണിച്ചിരുന്നതായിട്ടും വിദ്യ പറയുന്നു.
https://www.facebook.com/Malayalivartha