ഇത് പറക്കാനുള്ള സമയമാണെന്ന് വെളിപ്പെടുത്തി സുസ്മിത സെന്‍

ബോളിവുഡ് താര സുന്ദരികളില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് സുസ്മിത സെന്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം രണ്ടു കുട്ടികളെ ദത്തെടുത്തത്. ഇന്ന് അവരുടെ എല്ലാമെല്ലാമായ അമ്മയാണ് സുസ്മിത.
അവള്‍ എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍ നിന്നും ജനിച്ചവളാണ് എന്നായിരുന്നു 2000ത്തില്‍ റീനിയെ ദത്തെടുത്ത ശേഷവും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീഷയെ ദത്തെടുത്ത ശേഷവും സുസ്മിത പറഞ്ഞത്.
തന്റെ ദത്തുപുത്രി റീനിയുടെ 19ാം പിറന്നാള്‍ ദിനത്തില്‍ സുഷ് മകള്‍ക്കായി കുറിച്ച ആശംസ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.
എന്റെ ആദ്യ ഇഷ്ടത്തിന് പിറന്നാള്‍ ആശംസകള്‍. നിന്റെ കൗമാരകാലത്തിന്റെ അവസാനത്തെ സമയമാണിത്. ഓരോ നിമിഷവും ആസ്വദിക്കൂ. പുതിയ സുഹൃത്തുക്കളെ നേടിയെടുക്കൂ. പുതിയ മേഖലകള്‍ എത്തിപ്പിടിക്കൂ. ഭാവിയിലേക്ക് കണ്ണുംനട്ട് കഴിഞ്ഞ കാലത്തെ ചേര്‍ത്തു പിടിക്കൂ, എന്നാല്‍ ഇന്നത്തെ ഓരോ നിമിഷത്തിലും ജീവിക്കു. ഞാനും നിന്റെ അനിയത്തിയും നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നിനക്ക് 19 വയസ് തികയുകയാണ്. ആകാശം ലക്ഷ്യമാക്കൂ.ഇത് പറക്കാനുള്ള സമയമാണ്.ആസ്വദിക്കൂ.ഉമ്മകള്‍…
https://www.facebook.com/Malayalivartha