മുന്‍പില്‍ അല്ല , ഒപ്പമുണ്ട് ; ജന്മദിനത്തില്‍ പ്രളയബാധിതര്‍ക്കൊപ്പം സമയം ചെലവഴിച്ച് മമ്മൂക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 67ാം പിറന്നാള്‍. ജന്മദിനത്തിൽ പറവൂരിലെ പ്രളയബാധിതര്‍ക്കൊപ്പം സമയം ചെലവഴിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. പറവൂരില്‍ എത്തിയ മമ്മൂട്ടി പ്രളയബാധിതരോട് താൻ നിങ്ങളുടെ മുൻപിലല്ല ഒപ്പമുണ്ടെന്ന് പറഞ്ഞു. വിടി സതീശൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
പറവൂരില്‍ പുറമ്പോക്കില്‍ കഴിയുന്ന നിര്‍ധനരായ കുടുംബത്തിന് വീടുവച്ചുകൊടുക്കുന്നതിനായി വീടിന്റെ രൂപരേഖ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഫാന്‍സ് അസോസിയേഷന്‍ കൈമാറി. നവകേരള സൃഷ്ടിക്കായി എല്ലാവരും രംഗത്ത് വരണമെന്ന് മമ്മൂടി പറഞ്ഞു. മമ്മൂക്കയുടെ ജന്മദിന ആഘോഷത്തിനായി കരുതിയിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ഫാൻസ് അസോസിയേഷൻ.
https://www.facebook.com/Malayalivartha
























