ഷാഹിദ് കപൂറിന് കത്രീന കൈഫിന്റെ പേരില്‍ ഹാക്കര്‍മാരുടെ വക പണി

പ്രശ്‌സതരായ പലരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാറുണ്ട്. അവസാനമായി ഇത്തരത്തില്‍ പണി കിട്ടിയിരിക്കുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂറിനാണ്. തുര്‍ക്കിയില്‍ നിന്നുമുള്ള ഒരു സംഘം ഹാക്കര്‍മാരാണ് ഷാഹിദിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തതിന് പിന്നാലെ ഷാഹിദിന്റെ അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകളാണ് പോയിരിക്കുന്നത്.
ജനുവരിയില്‍ റിലീസിനെത്തിയ പത്മാവത് മൂവിയിലെ ഷാഹിദിന്റെ കഥാപാത്രം അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റൊന്ന് തുര്‍ക്കിഷ് ഭാഷയിലാണ് ട്വീറ്റുകള്‍ ചെയ്തിരിക്കുന്നതെന്നാണ്. രസകരമായ കാര്യം കത്രീന കൈഫിന്റെ 'എക്താ ടൈഗര്‍' എന്ന ചിത്രത്തിലെ 'മാഷഅള്ള' എന്ന ഗാനം ഐ ലവ് യു കത്രീന എന്ന തലക്കെട്ടോടെ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ ഷാഹിദ് തന്നെ ആരാധകരെ അറിയിച്ചിരുന്നു.
തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ആരും എനിക്ക് മെസേജുകള്‍ അയക്കരുതെന്നും ഷാഹിദ് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അക്കൗണ്ടില്‍ നിന്നും 20 ഓളം ട്വീറ്റുകള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha