കേരളം തനിക്കെന്നും പ്രിയപ്പെട്ട ഇടമാണെന്ന് റായ് ലക്ഷ്മി

സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയില്‍ നിന്നും മലയാളത്തിലെത്തിയ നടിയാണ് റായ് ലക്ഷ്മി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചു. തമിഴിലും കന്നടയിലും ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ റായ് ലക്ഷ്മി മലയാളികള്‍ക്ക് നാടന്‍ പെണ്‍കുട്ടിയാണ്.
ജൂലി 2 എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച ശേഷം ലക്ഷ്മി ഒരിടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് വീണ്ടും എത്തുകയാണ്. കേരളം തനിക്കെന്നും പ്രിയപ്പെട്ട ഇടമാണെന്നു റായ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. എന്റെ അഴകിനുള്ളില്‍ ഒരു കലാകാരിയുണ്ടെന്നു തിരിച്ചറിഞ്ഞത് കേരളമാണെന്ന് റായ് ലക്ഷ്മി പറയുന്നു.
'മറ്റു ഭാഷകളില്‍ കൂടുതലും ഗ്ലാമര്‍ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമകളില്‍ അത്തരം വേഷങ്ങളിലേക്ക് ടൈപ്പ്കാസ്‌റ് ചെയ്യപെടുകയാണോ എന്ന് ഭയന്നിരിക്കെയാണ് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമ ലോകം എനിക്ക് സമ്മാനിച്ചത്.'
തെന്നിന്ത്യയില്‍ നിന്നും ഗ്ലാമര്‍ വേഷങ്ങള്‍ തേടിവരുന്നതിനുള്ള കാരണവും റായ് ലക്ഷ്മി പറയുന്നു 'പാരമ്ബര്യമായി ലഭിച്ച സൗന്ദര്യം കൊണ്ടാകാം ഗ്ലാമര്‍ വേഷങ്ങള്‍ തന്നെ തേടി വരുന്നത് . അത്തരം വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.പക്ഷെ സ്ഥിരം ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുമ്‌ബോളാണ് മനസ്സിനൊരു സുഖം തോന്നുക .' എന്നും ലക്ഷ്മി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
https://www.facebook.com/Malayalivartha