വ്യത്യസ്ത അഭിപ്രായവുമായി സൂപ്പര്‍താരങ്ങളുടെ നായിക

താന്‍ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം നിരോധിക്കണമെന്ന ആവശ്യവുമായി താര പുത്രിയും മുന്‍നടിയുമായ ട്വിങ്കിള്‍ ഖന്ന. ഒരുകാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികയായി ബോളിവുഡില്‍ തിളങ്ങിയ ട്വിങ്കിള്‍ ഖന്ന മുന്‍ താരജോഡികളായ രാജേഷ് ഖന്നഡിംപിള്‍ കപാഡിയയുടെ മകളും സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ ഭാര്യയുമാണ്. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് എഴുത്തിലേക്ക് കടന്ന ഈ മുന്‍കാലതാരം തന്റെ അഭിനയകാലഘട്ടം പൂര്‍ണ്ണമായും മറക്കാനാണ് ആഗ്രഹിക്കുന്നതെന്നു തുറന്നു പറയുന്നു.
അല്‍ഷിമേഴ്‌സ് വന്ന് സിനിമാ കരിയര്‍ ഒരിക്കലും ഓര്‍മ്മിക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നുപോലും താനിടയ്ക്ക് ചിന്തിക്കാറുണ്ടെന്നാണ് ട്വിങ്കിളിന്റെ വാക്കുകള്‍. താന്‍ അഭിനയിച്ച സിനിമകളെല്ലാം നിരോധിക്കണമെന്നും, ആരും മേലില്‍ അവയൊന്നും കാണരുതെന്നും ട്വിങ്കിള്‍ പറഞ്ഞു.
നടി എന്ന നിലയില്‍ താന്‍ ഒരു പരാജയമായതിനാലാണ് അവയെല്ലാം നിരോധിക്കണമെന്ന് നര്‍മ്മരൂപത്തില്‍ പറഞ്ഞതെന്ന് ട്വിങ്കിള്‍ പറഞ്ഞു.
ട്വിങ്കിള്‍ തന്റെ മൂന്നാം പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അഭിനയത്തെ സ്വയം പരിഹസിച്ചത്. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് എന്നതാണ് ട്വിങ്കിളിന്റെ പുതിയ പുസ്തകം.
https://www.facebook.com/Malayalivartha