മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തില്‍ സണ്ണി ലിയോണും

ആടുതോമ വീണ്ടും എത്തുന്നതായാണ് സിനിമാലോകത്ത് നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. മോഹന്‍ലാല്‍ നായകനായി ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിനാണ് രണ്ടാംഭാഗം ഒരുങ്ങുന്നത്. യുവേഴ്‌സ് ലൗവിംഗ്‌ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക.
ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ ജീവിതവുമായാണ് സ്ഫടികം 2 എത്തുക. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണിലിയോണും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടണ് സണ്ണി ഈ ചിത്രത്തിലെത്തുക.
ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്ബിനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
സഫ്ടികം 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ബിജു കട്ടക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ മില്ലെനിയം ഓഡിയോസിന്റെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha