ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും പരസ്പരം മോതിരം മാറി; അടുത്തമാസം 22ന് താലിചാർത്തി അനൂപ് വിജയലക്ഷ്മിയെ സ്വന്തമാക്കും

വിജയലക്ഷ്മിയുടെ സംഗീതം ഇഷ്ടപ്പെട്ടിരുന്ന അനൂപ് അവരെ തന്നെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം ഇന്നലെയായിരുന്നു. പാലാ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും പരസ്പരം മോതിരം മാറി. പാല പുലിയൂര്‍ സ്വദേശിയാണ് അനൂപ്. രണ്ട് വര്‍ഷം മുമ്പാണ് അനൂപ വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ പിതാവിനെ സമീപിക്കുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി.
ഇരുവരുടേയും വീട്ടുകാര്‍ പരിചയക്കാരാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. അടുത്ത 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha
























