തുടക്കത്തിലെ വെറുപ്പ് പിന്നീട് സ്‌നേഹമായി മാറി... എന്റെ സ്നേഹം എക്‌സ്പ്രസ് ചെയ്യാനായിട്ടായിരുന്നു ഇത്തവണ വന്നത്; ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം സത്യം തുറന്നു പറഞ്ഞ് ഹിമ... മോഹൻലാലിൻറെ ചോദ്യത്തിന് മുന്നിൽ മനസ് തുറന്ന് ഹിമ

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ചത്തിയ താരമാണ് ഹിമ. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഹിമ ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ്. നേരത്തേ പുറത്തായ ഹിമ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് വീണ്ടും വന്നത്.
തന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മോശം പരമാര്‍ശം നടത്തിയ സാബുവിനോട് തനിക്കും വെറുപ്പായിരുന്നു. എന്നാല്‍ തുടക്കത്തിലെ വെറുപ്പ് പിന്നീട് സ്‌നേഹമായി മാറുകയായിരുന്നു. ഇത് എക്‌സ്പ്രസ് ചെയ്യാനായിട്ടായിരുന്നു ഇത്തവണ വന്നത്. അല്ലാതെ പ്ലാന്‍ ചെയ്ത ഗെയിമൊന്നുമായിരുന്നില്ല. തന്റെ സ്‌നേഹം സാബു തിരിച്ചറിയുമെന്നും ഒരുനാള്‍ തന്നോട് ക്ഷമ പറയുമെന്നും പറഞ്ഞാണ് ഹിമ വേദി വിട്ടത്. ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് വരുന്നതിനിടയില്‍ തന്റെ ചെടി കൊണ്ടുപോവാന്‍ സമ്മതിക്കണമെന്ന് ഹിമ പറഞ്ഞിരുന്നു. എയ്ഞ്ചല്‍ എന്ന പേരാണ് താന്‍ ചെടിക്ക് നല്‍കിയത്. അവിടെയുള്ള ചെടികളില്‍ ഏറ്റവും വളര്‍ച്ചയുള്ളതും ഇലകളുള്ളതുമായ ചെടിയാണ് ഇത്. താന്‍ അതിനോട് സംസാരിക്കുമെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്.
സാബുമോന് ചെടി നല്‍കി ഇറങ്ങാം എന്നായിരുന്നു കരുതിയത്. എന്നാല്‍ താനെന്ന വ്യക്തിയപ്പോലും നന്നായി എടുക്കാത്ത അദ്ദേഹത്തിന് ഇത് സമ്മാനിക്കണ്ടെന്ന് കരുതുകയായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിന് തന്നെ മനസ്സിലാവുമെന്നും ഹിമ പറയുന്നു. ആദ്യം താന്‍ വന്നതിന് ശേഷം സാബു മോനുമായുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കറിയില്ല. കോടതി രംഗത്തിലെ അടി മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ബാക്കി കാര്യങ്ങള്‍ ഹൗസിലെ അംഗങ്ങള്‍ക്കും അദ്ദേഹത്തിനും മാത്രമേ അറിയൂ. രണ്ടാം വരവില്‍ അത് മിസ്സ് ചെയ്തു എന്ന് താന്‍ പെട്ടെന്ന് പറയുമ്‌ബോള്‍ കാണുന്നവര്‍ക്ക് പൊരുത്തക്കേട് തോന്നുന്നത് സ്വഭാവികം.
ഇത് പ്രേമമല്ല, ഒരു കണക്ഷനാണ്. പ്രേമമെന്ന തരത്തിലായിരുന്നു ഇതിനെ പലരും വ്യാഖ്യാനിച്ചത്. രഞ്ജിനിയും ഇടയ്ക്ക് കയറി. ജനുവിന്‍ കണക്ഷനുമായി വന്ന താന്‍ ശശിയാവുകയായിരുന്നുവെന്നും ഹിമ പറയുന്നു. പേളിയുടെ സ്വഭാവം മാറിയെന്നും ഹിമ ആരോപിച്ചു. ഞാന്‍ ആദ്യം കണ്ട പേളിയെയല്ല തിരിച്ചു വന്നപ്പോള്‍ കണ്ടത്. വല്ലാതെ കണക്കുകൂട്ടി കളിക്കുന്ന ഒരു പ്ലേയറായി മാറിയിരിക്കുന്നു. പേളിയും ശ്രീനിഷും തമ്മില്‍ പ്രേമമുണ്ടോയെന്നൊന്നും അറിയില്ല. അതവരുടെ കാര്യം-ഹിമ പറഞ്ഞു.
https://www.facebook.com/Malayalivartha