ശ്രീനിഷിന്റെയും അർച്ചനയുടെയും നെഞ്ചിൽ കത്തികുത്തിയിറക്കി അർച്ചന... തമിഴ് ബിഗ് ബോസ് അനുകരിച്ച് ശ്രീനിഷ് വിജയിയാകാന്‍ പ്രണയം തെരഞ്ഞെടുത്തതെന്ന് സാബു; ഷിയാസിനെ സേവ് ചെയ്ത് അതിഥിയുടെ നീക്കം; ബിഗ് ബോസ് വീട്ടിൽ പുതിയ എലിമിനേഷനിൽ സംഭവിച്ചത്...

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ എലിമിനേഷന്റെ പ്രത്യേകത. ഷിയാസും അഥിതിയുമാണ് സേഫ് ആയി മാറിയത്.
കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ നിന്ന് ഹിമ പുറത്തയതിനു ശേഷമായിരുന്നു അടുത്ത എലിമിനേഷൻ ഇന്നലെ തുടങ്ങിയത് . ഓരോരുത്തരും തങ്ങളുടെ എതിരാളികളെ എലിമിനേറ്റ് ചെയ്യുമ്ബോള്‍ അതിന്റെ വ്യക്തമായ കാരണങ്ങള്‍ പറയണം. കഴിഞ്ഞ ആഴ്ചത്തെ ക്യാപ്റ്റനായ ശ്രീനിഷിനെ നോമിനേറ്റ് ചെയ്യുമ്ബോള്‍ സാബു പറഞ്ഞത് ശ്രീനിഷ് തമിഴ് ബിഗ് ബോസിലെ വിജയിയെ അനുകരിച്ച് പ്രണയമെന്ന ട്രാക്ക് തെരഞ്ഞെടുത്തു എന്നാണ്. പിന്നീട് പേളിയെയും സാബു നോമിനേറ്റ് ചെയ്തു. ഇനി ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമുള്ള ബിഗ് ബോസിന്റെ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷന്‍ പ്രക്രിയ.
ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് കരുതുന്ന രണ്ടുപേരെ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. മത്സരാര്‍ഥികളുടെ കട്ടൗട്ടുകള്‍ ഓരോന്നിലും വച്ചിരുന്ന ഹൃദയ മാതൃകകളിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു നോമിനേഷന്‍ രീതി. ക്യാപ്റ്റന്‍ ഒഴികെയുള്ളവര്‍ക്കാണ് ബിഗ് ബോസ് ഈ രീതി നിര്‍ദേശിച്ചത്. അവസാനം ക്യാപ്റ്റന്‍ അതിഥി റായ്‌യോട് രണ്ട് പേരുടെ പേര് നേരിട്ട് നിര്‍ദേശിക്കാനും പറഞ്ഞു.
എന്നാല്‍ ഫ്രണ്ട്ഷിപ് വെച്ചുള്ള നോമിനേഷനായിരുന്നു പേളിയും ശ്രീനിഷും ഷിയാസും ചെയ്തത്. മൂവരും അര്‍ച്ചന സുശീലനെയും സാബുവിനെയുമാണ് നോമിനേറ്റ് ചെയ്തത്. അര്‍ച്ചനയും സാബുവും ബഷീറും പേളിയെയും ശ്രീനിഷിനെയും നോമിനേറ്റ് ചെയ്തു. അരിസ്റ്റോ സുരേഷ് സാബുവിനെയും അര്‍ച്ചനയെയും നോമിനേറ്റ് ചെയ്തപ്പോള്‍ ക്യാപ്റ്റന്റെ പ്രത്യേകം അധികാരം ഉപയോഗിച്ച് അദിതി അരിസ്റ്റോ സുരേഷിനെയും ബഷീറിനെയും നോമിനേറ്റ് ചെയ്തു. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ നിന്ന് ഹിമ പുറത്തയതിനു ശേഷമായിരുന്നു അടുത്ത എലിമിനേഷൻ ഇന്നലെ തുടങ്ങിയത്.
https://www.facebook.com/Malayalivartha