ചേച്ചി ടോവിനോ മച്ചനുമായിട്ട് കുറച്ച് ഗ്യാപ്പിട്ട് നിന്നാൽ മതിയെന്ന് ആരാധകൻ; ടോവിനയോട് ചേർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇത്രയും ഗ്യാപ് മതിയോ എന്ന് ആരാധകനോട് മറുചോദ്യവുമായി അനു സിതാര

ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് തീവണ്ടി.കോമഡിയും ആക്ഷനും റൊമാന്‍സും ഒരുപോലെ വഴങ്ങുമെന്ന് തന്റെ കഴിഞ്ഞ ചിത്രങ്ങളിലൂടെ ടൊവിനോ തെളിയിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച അനായാസമായി ടൊവിനോ പ്രണയ രംഗങ്ങള്‍ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ചുംബന രംഗങ്ങള്‍. മായാനദി, അനുവിന്റെ കഥ, അഭിയുടേയും തുടങ്ങിയ ചിത്രങ്ങളിലും ഇത് ചര്‍ച്ചയായിരുന്നു.
തീവണ്ടിയിലെ ഒരു ചുംബന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സജീവമാണ്. ടൊവിനോയുടെ അടുത്ത ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ നടി അനു സിതാരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്ത് വന്നിരുന്നു. അതിനിടെ അനു സിതാരയെ ഉപദേശിച്ച് ഒരു ആരാധകൻ രംഗത്ത് വന്നു.
ടൊവിനോയുമായി ഒരു ഗ്യാപ്പിട്ടു നിന്നാൽ മതി എന്ന് ആരാധകൻ കുറിച്ചു. ഉപേദേശത്തിന് അനു നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത്രയും ഗ്യാപ്പ് മതിയോ എന്ന് ചോദിച്ച് ടൊവിനോയോട് ചേർന്ന് നിൽക്കുന്ന ഒരു ചിത്രം അനു പോസ്റ്റ് ചെയ്തു. തീവണ്ടി കൂടി ഇറങ്ങിയതോടെ മലയാളത്തിലെ ഇമ്രാന്‍ ഹഷ്മി എന്ന വിശേഷണവും ടൊവിനോയ്ക്ക് ലഭിച്ചു.കുപ്രസിദ്ധ പയ്യനിലെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha