ഞാൻ അടുത്തില്ല, അവളെ രക്ഷിക്കണമെന്നുമുള്ള വേദന അപ്പാനി പങ്കുവച്ചത് ആരും മറക്കില്ല... അന്ന് പൊട്ടിക്കരഞ്ഞെത്തിയ ശരത് നിറചിരിയോടെ വീണ്ടുമെത്തിയിരിക്കുകയാണ്; കുഞ്ഞു പിറന്ന സന്തോഷത്തോടെ അപ്പാനി ശരത്

പ്രളയ ദുരിതത്തില്‍ നിന്ന് കേരളം കരകയറുമ്പോള്‍ ശരതും നല്ല വാര്‍ത്തയുമായി എത്തിയിരിക്കുന്നു. തനിക്കു കുഞ്ഞു പിറന്നു എന്ന സന്തോഷമാണ് അപ്പാനി ശരത് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. അന്ന് പൊട്ടിക്കരഞ്ഞെത്തിയ ശരത് നിറചിരിയോടെ 'എന്റെ ജിവന്‍' എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ പത്തരയോടെയായിരുന്നു പെണ്‍കുട്ടിയുടെ ജനനം. അവന്തിക എന്നാണ് മകള്‍ക്ക് പേരിടുക എന്നും ശരത് വ്യക്തമാക്കുന്നു. പ്രളയ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച താരങ്ങളിലൊരാളായിരുന്നു അപ്പാനി ശരത്.
ഭാര്യയ്ക്കു വേണ്ടിയായിരുന്നു കരഞ്ഞുകൊണ്ട് ശരത് സഹായം ചോദിച്ചത്. ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞാണ് നടന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്ന അപ്പാനിക്ക് നാട്ടിലേക്കു വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒന്‍പതു മാസം ഗര്‍ഭിണിയാണ്, താന്‍ അടുത്തില്ല, അവളെ രക്ഷിക്കണമെന്നുമുള്ള വേദന അന്ന് അപ്പാനി പങ്കുവച്ചത് ആരും മറക്കില്ല. പിന്നീട് ഭാര്യ സുരക്ഷിതയാണെന്നുള്ള വിവരവും നടന്‍ ഫേസ്ബുക്കിലൂടെ തന്നെയാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha