അഭിനയത്തിലൊഴിച്ച് മറ്റൊരു കാര്യത്തിലും ഇടപെടില്ലെന്ന് കങ്കണയിൽ നിന്നും കരാർ എഴുതിവാങ്ങിച്ച് സംവിധായിക !; അശ്വിനി അയ്യരുടെ നടപടിയിൽ അമ്പരന്ന് ബോളിവുഡ്

കങ്കണ റണാവത്തിന്റെ പുതിയ ചിത്രമാണ് പങ്ക. ചിത്രത്തിന്റെ സംവിധായികയായ അശ്വിനി അയ്യര്‍ തിവാരി കങ്കണ റണാവത്തിൽ നിന്നും ഒരു കരാർ എഴുതി വാങ്ങിയെന്നാണ് റിപോർട്ടുകൾ പറയുന്നത്.അഭിനയത്തിലൊഴിച്ച് മറ്റൊരു കാര്യത്തിലും ഇടപെടില്ല എന്നാണ് കങ്കണയില്‍ നിന്ന് കരാറായി എഴുതി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കങ്കണ ചിത്രീകരണ കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അശ്വിനിയുടെ നടപടി.
ചിത്രത്തിന്റെ സുഗമമായ ചിത്രീകരണത്തിന് വേണ്ടിയാണ് അശ്വിനിയുടെ ഈ നടപടി. നേരത്തെ വിശാല്‍ ഭരദ്വാജ് ചിത്രമായ രംഗൂണ്‍, ഹന്‍സല്‍ മേത്തയുടെ സിമ്രാന്‍, ഇപ്പോള്‍ കിഷിന്റെ മണികര്‍ണിക ഈ ചിത്രങ്ങളിലൊക്കെയുള്ള കങ്കണയുടെ നടപടികളാണ് അശ്വിനിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണികര്‍ണിക എന്ന ചിത്രം ക്രിഷ് ജഗര്‍ലാമുണ്ടിയായിരുന്നു സംവിധാന ചെയ്തിരുന്നത്. പിന്നീട് ക്രിഷ് ചിത്രത്തില്‍ നിന്ന് മാറുകയും കങ്കണ സംവിധാന ചുമതല ഏറ്റെടുക്കുകയും ചെയ്‌തെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha