തന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ടോര്‍ച്ച്‌ലൈറ്റ്; ലൈംഗികത്തൊഴിലാളിയായി അഭിനയിച്ചതിനെക്കുറിച്ച് സദയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം സദ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് . ടോര്‍ച്ച്‌ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നത് .പുതിയ ചിത്രത്തിൽ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് താരമെത്തുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ഈ കഥാപാത്രം ഏറ്റെടുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ആലോചിച്ചിരുന്നുവെന്നും നിരവധി തവണ തിരക്കഥ കേട്ടിരുന്നുവെന്നും സദ പറയുന്നു. പ്രമേയം മികച്ചതാണെന്ന് തോന്നിയിരുന്നുവെങ്കിലും ഏത് തരത്തിലായിരിക്കും അണിയറപ്രവര്‍ത്തകര്‍ ഇതിനെ സമീപിച്ചിരിക്കുകയെന്ന തരത്തിലുള്ള ആശങ്കയും താരത്തെ അലട്ടിയിരുന്നു. കരിയര്‍ തന്നെ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അന്നേ പ്രതീക്ഷിച്ചിരുന്നു. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിരുന്നുവെന്നും താരം പറയുന്നു. കഥാപാത്രമായി മാറിയതിന് ശേഷം കരച്ചിലടക്കാന്‍ പാടുപെട്ട സംഭവം വരെയുണ്ടായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
എ സര്‍ട്ടിഫിക്കറ്റുമായാണ് ടോര്‍ച്ച്‌ലൈറ്റ് പുറത്തിറങ്ങുന്നത്. സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞുവെന്നും 87 ല്‍ അധികം രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നുവെന്നും താരം പറയുന്നു. ഡയലോഗുകള്‍ പരിഗണിച്ചാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ തന്നെ ഇടയ്ക്ക് സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിച്ചിരുന്നുവെന്നും താരം പറയുന്നു. സിനിമയില്‍ മോശമായ രംഗങ്ങളുണ്ടാവരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha