എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല... സംശയം എന്നോട് ചോദിക്കാം

'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ അഭിനയത്തില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന നടിയാണ് സ്വരാ ഭാസ്‌കര്‍. വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ് കൂടുതല്‍ വിമര്‍ശനം നേരിട്ടത്. ഇപ്പോള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ ട്രോളാന്‍ വന്ന വ്യക്തിക്ക് മറുപടിയുമായി വന്നിരിക്കുകയാണ് താരം. ചിത്രത്തിലെ സ്വയംഭോഗ രംഗം സ്വരയുടെ അച്ഛന് ട്വീറ്റ് ചെയ്ത് ആരാണ് ഈ നടിയെന്ന് ചോദ്യമുന്നയിച്ചവനാണ് നടി മറുപടി നല്കിയത്.
ട്വിറ്ററില്‍ അഗ്‌നിവീര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ചോദ്യമുയര്‍ന്നത്. സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത് എന്നായിരുന്നു ട്രോളന്റെ ചോദ്യം. ഉടന്‍ തന്നെ തക്ക മറുപടിയുമായി സ്വര രംഗത്തെത്തി. ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്.
എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോടു നേരിട്ടു ചോദിക്കാം. ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ് എന്ന് സ്വര മറുപടി നല്‍കി.
സിനിമയിലെ അസാമാന്യമായ പ്രകടനങ്ങളിലൂടെ മാത്രമല്ല, ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും സ്വരാ ഭാസ്‌കര്‍ എന്ന നടി ബോളിവുഡിലെ വേറിട്ട ശബ്ദം തന്നെയാണ്. ഇത്തവണയും സ്വരയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha