സ്ഫടികം ഒന്നേയുള്ളൂ... ആടു തോമയ്ക്ക് രണ്ടാം ഭാഗം വേണ്ടെന്ന് വിശദീകരിച്ച് ഭദ്രന്‍

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. 23 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് യുവസംവിധായകനായ ബിജു ജെ കട്ടയ്ക്കല്‍. 'സ്ഫടികം 2 ഇരുമ്പന്‍' എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കുന്നതെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഈ കളിവേണ്ടെന്നാണ് സംവിധായകന്‍ ഭദ്രന്റെ പ്രതികരണം. താന്‍ സിനിമ എടുക്കാന്‍ അനുവദിക്കില്ലെന്ന മട്ടില്‍ ഭദ്രന്‍ ഇന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു.
സ്ഫടികം ഒന്നേയുള്ള...അതു സംഭവിച്ചു കഴിഞ്ഞു; മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ് അതിലെങ്ങാനും നീ തൊട്ടാല്‍......ഇങ്ങനെയാണ് കുറിപ്പ്.
ഇതോടെയാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന് ഭദ്രന്‍ എതിരാണെന്ന് വ്യക്തമാകുന്നത്. 'യുവേഴ്‌സ് ലവിങ്‌ലി' എന്ന ചിത്രത്തിന്റെ സംവിധായകനായ ബിജുവിന്റെ രണ്ടാം ചിത്രമായാണ് 'സ്ഫടികം 2 ഇരുമ്ബന്‍' പ്രഖ്യാപിച്ചത്.
എന്നാല്‍ വന്‍ എതിര്‍പ്പാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 'തോമാച്ചായന്‍ എന്നാല്‍ ലാലേട്ടനല്ല. അഭിനയിച്ച നടനോളമോ അതിലേറെയോ വളര്‍ന്ന ഒറ്റ കഥാപാത്രമേ ഉള്ളു മലയാളക്കരയില്‍. അത് തോമാച്ചായനാ. അതെങ്ങാനും നീ തൊട്ടു നശിപ്പിച്ചാല്‍ അന്ന് തീരുമാനം ആവും നിന്റെ കരിയര്‍'. 'ചേട്ടാ ...വെറുതെ ഒരു സീന്‍ ഉണ്ടാക്കണ്ട ..സ്ഫടികത്തിനു ജനങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട് ...അത് ഒരിക്കലും മായുകയും ഇല്ല ...അത് നശിപ്പിക്കരുത് ...അപേക്ഷയാണ്'.
'ഇതില്‍ ആടുതോമ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ഏട്ടനെ ഒന്നു കൂടി കാണാനുള്ള കൊതി കൊണ്ട് ഞങ്ങള്‍ സമ്മതിച്ചേനെ... ഞങ്ങള്‍ടെ ഏട്ടനില്ലാത്ത ഒരു സ്ഫടികം ഞങ്ങള്‍ക്ക് വേണ്ട... ഇനിയും ഇറക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ഇറക്കിക്കോ .. പക്ഷെ അതിന് വേണ്ടി മുടക്കിയ ഒരു 5പൈസ പോലും അതിന് കിട്ടില്ല.. ഓര്‍ത്തു വെച്ചോ'... എന്നിങ്ങനെ പോകുന്നു മോഹന്‍ലാല്‍ ആരാധകരുടെ കമന്റുകള്‍. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 എന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മ്മാണക്കമ്ബനിയായ മൊമന്റം പിക്‌ചേഴ്‌സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha