സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി റോമ

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയനടിയാണ് റോമ. നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തിയത്. അടുത്തകാലത്തായി മലയാള സിനിമയില്‍ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ മടുത്തത് കൊണ്ടാണ് താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ്.
ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി ഒരേപോലെയുള്ള വേഷങ്ങള്‍ തേടിയെത്തിയപ്പോള്‍ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും റോമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha