സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിൽ ഷൂട്ടിങ്ങിനിടെ സിനിമാതാരം കുഴഞ്ഞ് വീണു മരിച്ചു...

ഷൂട്ടിങ്ങിനിടെ സെറ്റില്‍ കുഴഞ്ഞുവീണ് നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) മരിച്ചു. നൂറോളം ചിത്രങ്ങളില്‍ കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്. സത്യനും ശാരദയും നായിക-നാനായകന്മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. കമലിന്റെ ‘പ്രാദേശിക വാര്‍ത്തകള്‍’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha