”ഞങ്ങള്‍ ദുഃഖിതരാണ്; അതേ സമയം ജീവിതമാണ് വലുത്! നടി രശ്മിക മന്ദനയുടെ വിവാഹം മുടങ്ങി...

‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കന്നഡ നടി രശ്മിക മന്ദനയുടെ വിവാഹം മുടങ്ങി. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വാര്‍ത്തകളെക്കുറിച്ച് രശ്മികയോ രക്ഷിതോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയുടെ അമ്മ സുമന്‍ മന്ദന. ഞങ്ങള്‍ ദുഃഖിതരാണ്.
അതേ സമയം ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല- സുമന്‍ പറഞ്ഞു. 2017 ജൂണ്‍ 17നായിരുന്നു രശ്മികയുടെയും നടന്‍ കൂടിയായ രക്ഷിതിന്റെയും വിവാഹനിശ്ചയം നടന്നത്.
https://www.facebook.com/Malayalivartha