കങ്കണ നായികയായി എത്തുന്ന ചിത്രത്തില്‍ നിന്നും സോനു പിന്‍വാങ്ങി

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളാണ് കങ്കണ റണാവത്ത്. കങ്കണ റാണൗത്ത് ഝാന്‍സി റാണിയായി വേഷമിടുന്ന മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തില്‍ നിന്ന് സോനു സൂദ് പിന്‍വാങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍.
കങ്കണയുമായുള്ള അഭിപ്രായവ്യത്യാസമാണ് ചിത്രത്തില്‍ നിന്നും സോനു പിന്‍വാങ്ങാന്‍ കാരണമെന്നും വാര്‍ത്തകളുണ്ട്. കങ്കണ സംവിധായികയെപ്പോലെ എല്ലാവരേയും ഭരിക്കാന്‍ വരികയാണെന്നും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്നുമാണ് സോനു പറയുന്നത്.
താനുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാരണം കൊണ്ടല്ല സോനു ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ സംവിധായികയുടെ കീഴില്‍ അഭിനയിക്കാനുള്ള മടിയും മറ്റ് അഭിപ്രായ വ്യത്യാസങ്ങളുമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് പിന്നില്‍.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപൂര്‍വ്വമായേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സോനുവിന്റെ പിന്‍മാറ്റം അത്ഭുതപ്പെടുത്തിയെന്നും നേരില്‍ കാണാന്‍ അദ്ദേഹം സമ്മതിക്കുന്നിലെന്നുമാണ് കങ്കണ പറയുന്നത്.
https://www.facebook.com/Malayalivartha