സണ്ണി സിനിമാ ലോകത്ത് മാത്രമല്ല ബിസിനസ് ലോകത്തും സജീവമാണ്

ഹോളിവുഡ് താരമായ സണ്ണിലിയോണ്‍ സിനിമാ ലോകത്ത് മാത്രമല്ല ബിസിനസ് ലോകത്തും സജീവസാന്നിദ്ധ്യമാണ്. 2011 ല്‍ ദുബായ് ആസ്ഥാനമായി സണ്ണി ലിയോണ്‍ തുടക്കമിട്ട ലസ്റ്റ് എന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആഗോള വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്.
ചെറുപ്പം മുതല്‍ സുഗന്ധമുള്ള വസ്തുക്കളോട് സണ്ണിക്ക് പ്രത്യേക താല്പര്യമായിരുന്നു. സഹോദരനുമൊത്ത് കാനഡയിലെ തെരുവുകളില്‍ സഞ്ചരിച്ച് സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ സ്വന്തമാക്കുക എന്നത് താരത്തിന്റെ രീതിയായിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പിന്‍വാങ്ങി തിരക്കുകള്‍ ഒഴിഞ്ഞതോടെയാണ് സ്വന്തമായി ഒരു പെര്‍ഫ്യൂം ബ്രാന്‍ഡ് ആരംഭിക്കാം എന്ന് സണ്ണി കരുതിയത്.
അങ്ങനെ 2011 ല്‍ സണ്ണി തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിക്കൊണ്ട് ദുബായ് നഗരത്തില്‍ ലസ്റ്റ് എന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് രൂപം കൊണ്ടും. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഏറെ സുലഭമാണ് ലസ്റ്റ്. 249 രൂപ മുതല്‍ 999 രൂപവരെയാണ് ലസ്റ്റ് പെര്‍ഫ്യൂമുകളുടെ വില. ഓണ്‍ലൈന്‍ വിപണിയിലും വില്പന സജീവമാണ്.
ചലച്ചിത്രതാരം എന്ന പോലെ തന്നെ ഒരു സംരംഭകയായി അറിയപ്പെടാന്‍ ഏറെ ആഗ്രഹിക്കുന്ന വ്യക്തിയാണ് സണ്ണി ലിയോണ്‍. ചെറുപ്പം മുതല്‍ക്ക് ബിസിനസ് സംബന്ധമായ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്തിരുന്ന സണ്ണിക്ക്, ഇപ്പോള്‍ തന്റെ സംരംഭത്തില്‍ പൂര്‍ണ തൃപ്തിയാണ് ഉള്ളത്. വൈകി ആണെങ്കിലും സംരംഭകത്വത്തിലേക്ക് കടക്കാന്‍ കഴിഞ്ഞതിന്റെ തൃപ്തി സണ്ണി മറച്ചു വയ്ക്കുന്നില്ല.
https://www.facebook.com/Malayalivartha