ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കങ്കണയും?

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ബിജെപി ഒരുക്കുന്നുണ്ട്. ഇത്തവണ സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് പുറമെ വന്‍ താരനിരയായിരിക്കും ബിജെപിക്കായി ഗോദയില്‍ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
പരസ്യമായി മോദിക്കോ ബിജെപിക്കോ പിന്തുണ പ്രഖ്യാപിച്ചവരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം.
ബിജെപിക്കായി പ്രചാരണം നടത്താന്‍ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണാ റണാവത്ത് ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ തന്നെ ബിജെപിയോടും മോദിയോടും അനുകൂല നിലപാട് അറിയിച്ച് താരം രംഗത്തെത്തിയ പിന്നാലെ തന്നെ ബിജെപി ഇക്കാര്യം ഉറപ്പിച്ചിരുന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2019ലെ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷവും മോദി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും കങ്കണ ഒരിക്കല്‍ പറഞ്ഞിരുന്നു.
ഇതാണ് കങ്കണയെ പരിഗണിച്ചതിന് പിന്നില്‍. അതേസമയം കങ്കണയ്ക്ക് മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കുമോയെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha