താര പ്രഭയോടെ മോഡി രണ്ടാം വരവിനൊരുങ്ങുന്നു; തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മോഹന്‍ലാലും അക്ഷയ് കുമാറും മാധുരി ദീക്ഷിതും പരിഗണനയില്‍; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോഗ്യതയും ജനസമ്മതവും ഉള്ളവരെ മത്സരിപ്പിക്കാനുറച്ച് ബിജെപി നേതൃത്വം; സ്ഥാനാര്‍ഥികളാക്കാനുള്ളവരുടെ സാധ്യത പരിശോധിച്ച് ബിജെപി അന്തിമ രൂപം നല്‍കാനൊരുങ്ങുന്നു

നരേന്ദ്രമോഡിയുടെ രണ്ടാം വരവിനെ ശ്രദ്ധേയമാക്കാനൊരുങ്ങി ബിജെപി നേതൃത്വം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ളവരുടെ സാധ്യത പരിശോധിച്ച് ബിജെപി. സിനിമാകായികകലാസാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്.
മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും ഉള്‍പ്പെടെയുള്ള താരങ്ങളെ ബിജെപി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിനിമാ, കലാസാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.
തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha