ആരാധകരെ ഞെട്ടിച്ചായിരുന്നു ദളപതിയുടെ മാസ് എൻട്രി; അപ്രതീക്ഷിതമായി വിവാഹ വേദിയിലേയ്‌ക്കെത്തിയ വിജയേയും ഭാര്യ സംഗീതയേയും കണ്ട് ഞെട്ടി വരനും വധുവും ആരാധകരും

വിജയുടെ ഔദ്യോഗിക ഫാന്‍സ് അസ്സോസ്സിയേഷന്‍ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് സമ്മാനവുമായി താരം എത്തിയത്. അപ്രതീക്ഷിതമായി വിവാഹ വേദിയിലേയ്‌ക്കെത്തിയ വിജയേയും ഭാര്യ സംഗീതയേയും കണ്ട് വരനും വധുവും ആരാധകരും ഞെട്ടി. പോണ്ടിച്ചേരിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് പതിവില്ലാതെ ഭാര്യയേയും കൂട്ടി താരമെത്തിയത്. വിജയ് എത്തിയെന്നറിഞ്ഞതോടെ ആയരിക്കണക്കിനാളുകളാണ് വിവാഹ വേദിയിലേയ്ക്ക് എത്തിയത്. പിന്നീട് ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കുറച്ചു സമയം ചിലവഴിച്ച ശേഷം വിജയും ഭാര്യയും മടങ്ങി.
മാധ്യമങ്ങളില്‍ നിന്നും ഇത്തരം ചടങ്ങുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് വിജയ്. പക്ഷേ വിജയുടെ വരവ് ആരാധകര്‍ ആഘോഷമാക്കി. വിവാഹത്തിന് വിജയ് എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും പോണ്ടിച്ചേരിയില്‍ നിറയെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു.
https://www.facebook.com/Malayalivartha