ഞാന്‍ തന്നെയാണ് സാബു... ആദ്യം പ്രശ്നങ്ങളിൽ നിന്ന് തുടങ്ങിയെങ്കിലും പിന്നെ മാറി; സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും രഞ്ജിനി തുറന്നു പറയുന്നു

എട്ട് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് എന്ന ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസ് ഷോയില്‍ തുടക്കത്തില്‍ രഞ്ജിനിയും സാബുവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിയെങ്കിലും എലിമിനേഷനിലൂടെ പുറത്തായ രഞ്ജിനി പറഞ്ഞത് 'ഞാന്‍ തന്നെയാണ് സാബു എന്നാണു. അതിനെക്കുറിച്ചും സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും രഞ്ജിനി തുറന്നു പറയുകയായിരുന്നു. ബിഗ് ബോസിന് പുറത്തുള്ള സാബുവിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പോലെ എനിക്കും അറിയാം.
ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും രഞ്ജിനി സാബുവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതും കണ്ട ആരാധകര്‍ രഞ്ജിനിയുടെ ഒരു വാക്കില്‍ ഞെട്ടിയിരിക്കുകയാണ്. 'ഞാന്‍ തന്നെയാണ് സാബു എന്ന് ഞാന്‍ പറഞ്ഞത് അതിശയോക്തിയല്ല. സാബുവിനെ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ തോന്നി. എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലാത്ത സാബുവാണ് അത്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബുമോന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
എല്ലാവരുമായും സാബുവിന് ബന്ധമുണ്ട്. സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും, മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില നല്‍കും എന്നതൊക്കയാവാം കാരണമെന്നു തുറന്നു പറയുന്ന താരം എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിയുള്ള വ്യക്തിയാണ് സാബുവെന്നും പറയുന്നു. അങ്ങനെയുള്ളവര്‍ കുറവാണ്. തെറ്റായാലും ശരിയായാലും എന്തിലും സാബുവിന് കൃത്യമായ അഭിപ്രായവും നിലപാടുമുണ്ട്.
https://www.facebook.com/Malayalivartha