അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്ന് പ്രണയിച്ച കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറിയ രജീഷ വിജയന്‍റെ സിനിമാമോഹനങ്ങളും പാളുന്നു...

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ രജീഷ വിജയന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതായി ആരോപിച്ച് കാമുകൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. 2016ലെ സംസ്ഥാന ചലച്ചിത്രാ പുരസ്‌കാര ജേതാവ് കൂടിയായ താരവും കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹ നിശ്ചയം 2016 ജൂണില്‍ നടന്നിരുന്നു.
എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയെന്നായിരുന്നു ആരോപണം. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അശ്വിനും റജീഷയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയം നടന്നത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പങ്കെടുത്തിരുന്നു. വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന.
പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. എന്നാല്‍ താരം ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ആദ്യ ചിത്രത്തിന് വന്‍സ്വീകാരിത ലഭിച്ചെങ്കിലും പിന്നെ രജീഷ അഭിനയിച്ച ഒരു സിനിമയും സാമ്പത്തികലാഭം നേടാതെ പോയിരുന്നു. അവതാരികയായി എത്തി നടിയായി മാറിയ രാജിഷയ്ക്ക് ഇപ്പോള്‍ അവസരങ്ങളും കുറവാണ്.
https://www.facebook.com/Malayalivartha