വിവാഹത്തിന് മുൻപ് നയന്‍താരയും കാമുകൻ വിഘ്‌നേശ് ശിവനും സുവര്‍ണ്ണ ക്ഷേത്രത്തില്‍... ആകാംഷയോടെ ആരാധകർ

സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് സന്ദര്‍ശകര്‍ക്കൊരുക്കിയിരിക്കുന്ന ലംഗാറില്‍(സൗജന്യ ഭക്ഷണം) പങ്കെടുത്തു.
ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. എന്തായാലും ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമെന്ന് വാർത്ത പരന്നതോടെ ആരാധകരും കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha