ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്; ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്; കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ് ചോപ്ര

കഞ്ചാവ് കൃഷിക്ക് കർശന നിയന്ത്രണമുള്ള ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടൻ ഉദയ് ചോപ്ര. അങ്ങനെയാണെങ്കില്‍ രാജ്യത്തിന് വലിയ വരുമാനവും ചികിത്സക്ക് ഒരുപാട് ഉപകാരങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമത്തെ കാര്യം ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. രണ്ടാമത്, കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന് നികുതി ചുമത്തുക വഴി രാജ്യത്തിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാം. മാത്രമല്ല, കഞ്ചാവുമായി ബന്ധപ്പെട്ട ക്രിമിനല്‍ മനോഭാവത്തെ കുറയ്ക്കുകയും ചെയ്യും. അതിനൊപ്പം തന്നെ ധാരാളം അസുഖങ്ങള്‍ക്ക് മരുന്നായും കഞ്ചാവ് ഉപയോഗിക്കാം.’ ഉദയ് ചോപ്ര ട്വീറ്റ് ചെയ്തു.
അതുപോലെ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഇത് നിയമവിധേയമാക്കുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ കഞ്ചാവ് ഉപയോഗിക്കാറില്ല. പക്ഷേ ചെടിക്കൊപ്പം നമ്മുടെ ചരിത്രം കൂടി നല്‍കിയാല്‍ ഇത് നിയമവിധേയമാക്കുന്നത് ഒരു വലിയ മുന്നേറ്റമായിരിക്കും.’
മുന്‍ ചലച്ചിത്ര നിര്‍മാതാവായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ഉദയ് ചോപ്ര. 2000ത്തില്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം മൊഹബത്തിയനിലൂടെയാണ് ഉദയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മേരെ യാര്‍കി ഷാദി ഹെയ്, മുജ്‌സേ ദോസ്തി കരോഗെ, ദൂം, നീല്‍ ആന്‍ഡ് നിക്കി, പ്യാര്‍ ഇംപോസിബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദയ് അവസാനമായി വെള്ളിത്തിരയിലെത്തിയത് 2013ല്‍ ആണ്. ദൂം എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്.
https://www.facebook.com/Malayalivartha