രാജുവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ്... പലപ്പോഴും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്; അച്ഛന്റെ അതെ സ്വഭാവം; ലൂസിഫറിനെയും പൃഥ്വിയെയും കുറിച്ച് മോഹൻലാൽ

എന്നെ അദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരുപാട് തിരക്കുള്ള കുറെ ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് സംവിധായകനാകുന്നു. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിംഗ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു ലൂസിഫര്‍. എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ലൂസിഫര്‍. നല്ല വശവും മോശം വശവുമുണ്ടാകും.
വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റ് ഉള്ള ചിത്രമാണ്. ചിത്രം വലിയൊരു സന്ദേശവും പറയുന്നുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിംഗ്. പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. രാജുവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ്. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. സംവിധായകനാകുമ്ബോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്ബോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.
https://www.facebook.com/Malayalivartha


























