ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം

സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം താരസംഘടനയായ അമ്മയില്‍ ചൂടുപിടിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ എഎംഎംഎ സെക്രട്ടറി സിദ്ദിഖിനെതിരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്ത്. ഏക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ മറ്റൊരു സൂപ്പര്‍ ബോഡി വേണ്ടെന്നും ഇതിനൊക്കെ പഴി കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ബാബുരാജ് പറഞ്ഞു. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല.
'അമ്മ'യില്‍ ആരുടേയും ഗുണ്ടായിസം അനുവദിക്കില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണമെന്നും അച്ചടക്കം തീര്‍ച്ചയായും വേണമെന്നും ജഗദീഷ് പറഞ്ഞു. ഒരുപാടു കാര്യങ്ങള്‍ എനിക്കറിയാം അത് പറയാന്‍ എന്നെ പ്രേരിപ്പിക്കരുത്. അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം ഞാന്‍ നിലകൊള്ളുന്നു.
അദ്ദേഹം പറയുന്നതിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. അതേസമയം, എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡി ഉണ്ടോ എന്നും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ, അത് സംഘടനയുടെ പേരില്‍ വേണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha