എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു... ദിവ്യയും എന്റെ മുറിയിൽ വന്നിട്ടുണ്ട്, കട്ടിലിൽ കിടന്നിട്ടുണ്ട്... പൊട്ടിത്തെറിച്ച ദിവ്യയെ തിരിച്ചടിച്ച് അലൻസിയർ

നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പകുതിയും അസത്യമെന്ന് താരം പറയുന്നു. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ സൗഹൃദപരമായ സമീപനമാണ് ദിവ്യ കാണിച്ചത്. മീ ടൂ എന്ന ക്യാംപെയിൻ നല്ലതാണ്, പക്ഷെ അതൊരാളുടെ കുടുംബം തകർക്കുന്ന പോലെയാകരുതെന്ന് ഒരപേക്ഷയുണ്ട്
തന്നെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സിനിമാ സെറ്റുകളില്‍ താന്‍ എല്ലാവരോടും സൗഹൃദപരമായാണ് ഇടപഴകാറുള്ളതെന്നും അലന്‍സിയര്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായതോടെയാണ് താരത്തിന്റെ പ്രതികരണം. വളരെ രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത്. എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു. ദിവ്യയും എന്റെ മുറിയിൽ വന്നിട്ടുണ്ട്, കട്ടിലിൽ കിടന്നിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലായിരുന്നു. ദിവ്യ ആരോപിക്കുന്നതുപോലെ മദ്യപിച്ച് വാതിൽചവിട്ടിപൊളിക്കാൻ ഞാൻ പോയിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടർ എന്നെ വിളിച്ചുകൊണ്ട് പോയി എന്നുള്ള ആരോപണം ശരിയല്ല. ഞാൻ അവരുടെ കട്ടിലിൽ കയറി കിടന്നു എന്നുള്ളത് ശരിയാണ്. പക്ഷെ അത് സെക്സിന് വേണ്ടിയല്ല, സൗഹൃദത്തിന്റെ പേരിലാണ്.
ആഭാസം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് അലന്‍സിയറില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന് നടി വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യം പേര് വെളിപ്പെടുത്താതെ ആരോപണവുമായി രംഗത്തെത്തിയ നടി പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ദിവ്യയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ധാനം ചെയ്യുന്നു. എപ്പോഴും ദിവ്യയുടെ കൂടെയുണ്ടാകുമെന്നും ഡബ്ല്യൂ.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha