പരസ്പരം സീരിയലിന്റെ അവസാനം പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ല; സത്യത്തില്‍ ആ സീരിയൽ അങ്ങനെ അവസാനിക്കാൻ ഒരു കാരണമുണ്ട്; തുറന്ന് പറഞ്ഞു വിവേക് ഗോപന്‍

തെലുങ്ക് സിനിമയിലൂടെയാണ് വിവേക് ഗോപന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന് സ്വന്തമായി രണ്ട് ജിം സെന്ററുണ്ട്. വിവേകിന്റെ കരിയറിൽ ഏറെ ശ്രദ്ദേയമായ സീരിയലായിരുന്നു പരസ്പരം. പക്ഷെ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവസാനമായിരുന്നു ആ സീരിയലിൽ.
അതേസമയം ആ സീരിയലിന്റെ അവസാനം പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എന്തിനായിരുന്നു അത്തരമൊരു എന്‍ഡിങ് എന്ന് പലരും തന്നോട് ചോദിച്ചിരുന്നതായി വിവേക് ഗോപന്‍ പറയുന്നു. പൊതുവെ പരമ്ബരകളെല്ലാം നെഗറ്റീവിലാണ് അവസാനിക്കുന്നതെന്നും നിങ്ങള്‍ അതില്‍ നിന്നും മാറണമെന്നുമായിരുന്നു പലരും പറഞ്ഞതെന്നും താരം പറയുന്നു.
സത്യത്തില്‍ പരസ്പരം സീരിയൽ അങ്ങനെ അവസാനിക്കാൻ ഒരു കാരണമുണ്ട് . താനുള്‍പ്പടെ പരമ്പരയിലെ മൂന്ന് താരങ്ങള്‍ക്ക് തിരക്ക് കൂടുകയായിരുന്നു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംവിധായകനോട് സംസാരിച്ചത്. അതിനാലാണ് അങ്ങനെയൊരു ക്‌ളൈമാസോടെ സീരിയൽ അവസാനിപ്പിക്കേണ്ടി വന്നത്. പരമ്ബരയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഗായത്രിയും വിവേകും സിനിമകളിലും അഭിനയിച്ചത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെയാണ് താരം ഈ കാര്യം തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha