ഇരപിടിയന്മാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ മിണ്ടാതിരിക്കൂ....

സിനിമ മേഖലയെ ഒന്നടക്കം പിടിച്ചുകുലുക്കിയിരിക്കുകയാണ് മീ ടു ക്യാംപെയ്ന്‍. മീ ടു ക്യാംപെയിനിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി ഖുശ്ബു. തമിഴില്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം എത്തിയത്.
ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും അത്ര ശക്തമായിരിക്കില്ല. നമുക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്‌സ് ഉണ്ടെന്ന് ഓര്‍ക്കുക. നിങ്ങള്‍ ഇരയാണെങ്കില്‍ ഇരപിടിയന്മാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കണം. അതിന് കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കൂ! അല്ലാതെ, ഒരു ക്യാംപെയ്‌നിന്റെ ഭാഗമായി മാത്രം നിങ്ങള്‍ പറഞ്ഞുപോകുമ്‌ബോള്‍ നേരേ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി നിങ്ങള്‍ പരാജയപ്പെടുത്തുകയാണെന്ന് നടി പറഞ്ഞു.
ഖുശ്ബു പറയുന്നത് ഇങ്ങനെ:
40 വര്‍ഷം നീണ്ട എന്റെ കരിയറില്‍ എപ്പോഴെങ്കിലും മീ ടൂ അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് പലരും ചോദിക്കുകയുണ്ടായി. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ക്ഷമിക്കണം. ഞാനെപ്പോഴും എന്റേതായ യുദ്ധം നയിക്കുന്ന ആളാണ്. ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ടെന്ന് നടി പറഞ്ഞു. പ്രതികരിക്കാറുണ്ട് എന്നു പറഞ്ഞത് മീടൂവിന്റെ കാര്യത്തില്‍ മാത്രമല്ല, എന്റെ പ്രതിഫലം സമയത്തിന് ഉറപ്പുവരുത്തുന്ന കാര്യത്തിനും അതെ. ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ എല്ലാ രംഗത്തും ഉണ്ട്, സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല.
സ്ത്രീകള്‍ തിരിച്ചടിക്കുമ്‌ബോള്‍ രക്ഷാര്‍ത്ഥം അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു വെന്ന് ഖുശ്ബു പറഞ്ഞു. ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും അത്ര ശക്തമായിരിക്കില്ല. നമുക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്‌സ് ഉണ്ടെന്ന് ഓര്‍ക്കുക. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി തുറന്ന് പറച്ചിലുകള്‍ നടത്തുന്ന സ്ത്രീകളെ കാണുന്നത് എന്ത് ദയനീയമാണ്.
നിങ്ങള്‍ ഇരയാണെങ്കില്‍ ഇരപിടിയന്മാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കണം. അതിന് കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കൂ! അല്ലാതെ, ഒരു ക്യാംപെയ്‌നിന്റെ ഭാഗമായി മാത്രം നിങ്ങള്‍ പറഞ്ഞുപോകുമ്‌ബോള്‍ നേരേ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി നിങ്ങള്‍ പരാജയപ്പെടുത്തുകയാണെന്ന് നടി പറഞ്ഞു.
https://www.facebook.com/Malayalivartha